+ -

عَنْ أَنَسٍ رضي الله عنه قَالَ:
جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، مَا تَرَكْتُ حَاجَّةً وَلَا دَاجَّةً إِلَّا قَدْ أَتَيْتُ، قَالَ: «أَلَيْسَ تَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ؟» ثَلَاثَ مَرَّاتٍ. قَالَ: نَعَمْ، قَالَ: «فَإِنَّ ذَلِكَ يَأْتِي عَلَى ذَلِكَ».

[صحيح] - [رواه أبو يعلى والطبراني والضياء المقدسي] - [الأحاديث المختارة للضياء المقدسي: 1773]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" മൂന്ന് തവണ അവിടുന്ന് അക്കാര്യം പറഞ്ഞു. അയാൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അത് മറ്റുള്ളതിനെ ഇല്ലാതെയാക്കുന്നതാണ്."

[സ്വഹീഹ്] - - [الأحاديث المختارة للضياء المقدسي - 1773]

വിശദീകരണം

നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എല്ലാ തിന്മകളും തെറ്റുകളും പ്രവർത്തിച്ചിട്ടുണ്ട്. ചെറുതോ വലുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ എനിക്ക് പൊറുത്തു നൽകപ്പെടുമോ?!" നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" അവിടുന്ന് അക്കാര്യം മൂന്നു തവണ ആവർത്തിച്ചു. അയാൾ പറഞ്ഞു: "അതെ. ഞാൻ അക്കാര്യം സാക്ഷ്യം വഹിക്കുന്നുണ്ട്." അപ്പോൾ നബി -ﷺ- രണ്ട് സാക്ഷ്യവചനങ്ങളായ ഈ പദത്തിൻ്റെ ശ്രേഷ്ഠതയും അത് തിന്മകൾക്ക് പ്രായശ്ചിത്തമാകുമെന്നതും അയാളെ അറിയിച്ചു. പശ്ചാത്താപം മുൻകഴിഞ്ഞ തെറ്റുകളെ മായ്ച്ചു കളയുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina اليونانية الأوزبكية الأوكرانية الجورجية اللينجالا المقدونية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രണ്ട് സാക്ഷ്യവചനങ്ങളുടെ (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) മഹത്വം. ഹൃദയത്തിൽ നിന്ന് സത്യസന്ധതയോടെ ഈ വാക്കുകൾ പറയുന്നവരുടെ തിന്മകളെ അവ കവച്ചു വെക്കുന്നതാണ്.
  2. ഇസ്‌ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള തിന്മകളെ മായ്ച്ചുകളയുന്നതാണ്.
  3. സത്യസന്ധമായ പശ്ചാത്താപവും തൗബയും അതിന് മുൻപുള്ള തിന്മകളെ മായ്ച്ചു കളയുന്നതാണ്.
  4. അദ്ധ്യാപനവേളയിൽ പ്രധാനപ്പെട്ട കാര്യം ആവർത്തിച്ചു പറയുക എന്നത് നബി -ﷺ- യുടെ രീതിയിൽ പെട്ടതായിരുന്നു.
  5. രണ്ട് സാക്ഷ്യവചനങ്ങളുടെ ശ്രേഷ്ഠത. നരകത്തിൽ നിന്ന് രക്ഷപ്പെടാനും, അവിടെ ശാശ്വതമായി ശിക്ഷിക്കപ്പെടാതിരിക്കാനുമുള്ള കാരണമാണത്.
കൂടുതൽ