عن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم:
«ما مِنْ أيَّامٍ العمَلُ الصَّالِحُ فيها أحبُّ إلى اللهِ مِن هذه الأيام» يعني أيامَ العشر، قالوا: يا رسُولَ الله، ولا الجهادُ في سبيلِ الله؟ قال: «ولا الجهادُ في سبيلِ الله، إلا رجلٌ خَرَجَ بنفسِه ومالِه فلم يَرْجِعْ من ذلك بشيءٍ».
[صحيح] - [رواه البخاري وأبو داود، واللفظ له] - [سنن أبي داود: 2438]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അതിനേക്കാൾ പ്രിയങ്കരമല്ല). സ്വന്തം ജീവനും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിൽ യാതൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളൊഴികെ."
[സ്വഹീഹ്] - - [سنن أبي داود - 2438]
ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് വർഷത്തിലെ മറ്റേതു ദിവസങ്ങളിൽ സൽകർമ്മം ചെയ്യുന്നതിനേക്കാളും ശ്രേഷ്ഠതയുള്ളതാണെന്ന് നബി -ﷺ- അറിയിക്കുന്നു.
എങ്കിൽ ഈ പത്തു ദിവസങ്ങളിലല്ലാതെ അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരാൾ ജിഹാദ് (യുദ്ധം) ചെയ്താൽ അത് ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായിരിക്കുമോ എന്ന് സ്വഹാബികൾ നബി -ﷺ- യോട് ആരാഞ്ഞു. കാരണം ജിഹാദാണ് ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം എന്ന് സ്വഹാബികൾക്ക് ബോധ്യമുള്ള കാര്യമായിരുന്നു.
അതിന് ഉത്തരമായി നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾ ജിഹാദിനേക്കാളും ശ്രേഷ്ഠകരം തന്നെയാണ്. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, തൻ്റെ ജീവനും സമ്പത്തും അല്ലാഹുവിൻ്റെ മാർഗത്തിൽ ത്യജിക്കാൻ തയ്യാറാവുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ സമ്പത്തും ജീവനും നഷ്ടമാവുകയും ചെയ്ത ഒരാളുടെ പ്രവർത്തനം മാത്രം അതിനേക്കാൾ ഉന്നതമായിരിക്കും. ശ്രേഷ്ഠകരമായ ഈ ദിനങ്ങളിലെ സൽകർമ്മങ്ങളെ കവച്ചു വെക്കാൻ കഴിയുന്ന ഒരേയൊരു നന്മ ഇത് മാത്രമാണെന്ന് നബി -ﷺ- അറിയിക്കുന്നു.