عن أبي أيوب الأنصاري رضي الله عنه أن رسول الله صلى الله عليه وسلم قال:
«لَا يَحِلُّ لِرَجُلٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثِ لَيَالٍ، يَلْتَقِيَانِ، فَيُعْرِضُ هَذَا وَيُعْرِضُ هَذَا، وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلَامِ».
[صحيح] - [متفق عليه] - [صحيح البخاري: 6077]
المزيــد ...
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6077]
തൻ്റെ മുസ്‌ലിമായ സഹോദരനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുകയും, പിണങ്ങി നിൽക്കുകയും ചെയ്യുക എന്നത് നബി ﷺ വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല
തെറ്റി നിൽക്കുന്നവരിൽ ഏറ്റവും നല്ല വ്യക്തി ഈ അകൽച്ച ഇല്ലാതെയാക്കാൻ ശ്രമിക്കുകയും, ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുകയും ചെയ്യുന്നവനാണ്. ഇവിടെ ആക്ഷേപിക്കപ്പെട്ട പിണക്കം വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിണക്കമാണ്. എന്നാൽ അല്ലാഹുവിൻ്റെ പേരിലുള്ള അകൽച്ച ഇതിൽ പെടുകയില്ല; അധർമ്മികളെയും ബിദ്അത്തുകാരെയും മോശം കൂട്ടുകാരെയും അകറ്റി നിർത്തുന്നത് ഉദാഹരണം. ഈ പിണക്കങ്ങൾ നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല; മറിച്ച് പിണങ്ങി നിൽക്കാൻ കാരണമായ തിന്മ ഇല്ലാതെയാകുന്നത് വരെ അത് തുടരാവുന്നതാണ്.