عن ابنِ عُمَرَ رضي الله عنهما قال: قال رسولُ الله صلَّى الله عليه وسلم:
«مَن تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ».
[حسن] - [رواه أبو داود وأحمد] - [سنن أبي داود: 4031]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
[ഹസൻ] - - [سنن أبي داود - 4031]
അവിശ്വാസിയോ അധർമ്മകാരിയോ സച്ചരിതരോ ആയ ഏതൊരു വിഭാഗത്തോട് ആര് - അവർക്ക് മാത്രം പ്രത്യേകമായ വിശ്വാസങ്ങളോ ആരാധനകളോ ആചാരങ്ങളോ സ്വീകരിച്ച് - സാദൃശ്യം പുലർത്തിയാലും അവൻ അവരിൽ പെട്ടവനാണ് എന്ന് നബി ﷺ അറിയിക്കുന്നു. കാരണം ബാഹ്യമായ സാദൃശ്യം മനസ്സും അവരോട് യോജിക്കുന്നതിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല, ഒരു വിഭാഗത്തോടുള്ള ഇഷ്ടത്തിൽ നിന്നും താൽപ്പര്യത്തിൽ നിന്നുമാണല്ലോ അവരോട് സാദൃശ്യപ്പെടാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ അവരോട് സ്നേഹവും ആദരവും ഉണ്ടാകുന്നതിലേക്കും, അവരിലേക്ക് ക്രമേണ ചാഞ്ഞുപോകുന്നതിലേക്കും എത്തിച്ചേക്കാം. പിന്നീട് മനസ്സിനുള്ളിലും ഈ സദൃശ്യത സംഭവിക്കാനും, ആരാധനകളിൽ വരെ അത് സംഭവിക്കാനും വഴിയൊരുങ്ങിയേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.