عن عبد الله بن عمرو رضي الله عنهما قال: قال رسول الله صلى الله عليه وسلم:
«يقالُ لصاحبِ القرآن: اقرَأ وارتَقِ، ورتِّل كما كُنْتَ ترتِّل في الدُنيا، فإن منزِلَكَ عندَ آخرِ آية تقرؤها».
[حسن] - [رواه أبو داود والترمذي والنسائي في الكبرى وأحمد] - [سنن أبي داود: 1464]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്."
[ഹസൻ] - - [سنن أبي داود - 1464]
ഖുർആൻ പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും, സ്ഥിരമായി അത് പാരായണം ചെയ്യാനും മനപാഠമാക്കാനും ശ്രദ്ധ വെക്കുകയും ചെയ്യുന്ന വ്യക്തിയോട് സ്വർഗത്തിൽ വെച്ച് പറയപ്പെടും: നീ ഖുർആൻ പാരായണം ചെയ്തു കൊണ്ട് സ്വർഗത്തിൻ്റെ പദവികളിൽ മുകളിലേക്ക് കയറിപ്പോവുക. ഇഹലോകത്ത് നീ 'തർതീൽ' ചെയ്യാറുണ്ടായിരുന്നത് പോലെ ഇവിടെയും നീ പാരായണം ചെയ്യുക. - തർതീൽ എന്നാൽ സമാധാനത്തോടെയും സാവകാശത്തോടെയും ഖുർആൻ പാരായണം ചെയ്യലാണ്- നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ സ്വർഗഭവനമുണ്ടായിരിക്കുക.