عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال:
«لَيْسَ شَيْءٌ أَكْرَمَ عَلَى اللهِ تَعَالَى مِنَ الدُّعَاءِ».
[حسن] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 3370]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."
[ഹസൻ] - - [سنن الترمذي - 3370]
ആരാധനകളുടെ (ഇബാദത്തുകൾ) കൂട്ടത്തിൽ പ്രാർത്ഥനയോളം (ദുആ) അല്ലാഹുവിങ്കൽ ശ്രേഷ്ഠകരമായ ഒരു കാര്യവുമില്ലെന്ന് നബി ﷺ അറിയിക്കുന്നു. കാരണം അല്ലാഹുവിൻ്റെ ധന്യത അംഗീകരിക്കുകയും, അടിമയുടെ കഴിവുകേടും അല്ലാഹുവിലേക്കുള്ള പരിപൂർണ്ണമായ തേട്ടവും യാചനയും അറിയിക്കുകയും ചെയ്യുന്ന ആരാധനയാണത്.