عن أبِي هُرَيرةَ رضي الله عنه أنَّ رسول الله صلى الله عليه وسلمَ قال:
«إذا قُلْتَ لِصَاحِبِكَ: أَنْصِتْ، يومَ الجمعةِ، والْإِمامُ يَخْطُبُ، فَقَدْ لَغَوْتَ».
[صحيح] - [متفق عليه] - [صحيح مسلم: 851]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 851]
വെള്ളിയാഴ്ച്ച ദിവസം ഖുത്വ്‌ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. എന്നാൽ മാത്രമേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. ഇമാം ഖുത്വ്‌ബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ആരെങ്കിലും -വളരെ ചെറിയ ഒരു സംസാരമാണെങ്കിൽ പോലും-, അടുത്തുള്ള വ്യക്തിയോട് 'മിണ്ടാതിരിക്കൂ' എന്നോ, 'ശ്രദ്ധിച്ചു കേൾക്കൂ' എന്നോ പറഞ്ഞാൽ പോലും അവൻ്റെ വെള്ളിയാഴ്ച്ച ദിവസത്തെ ശ്രേഷ്ഠത അവന് നഷ്ടമാകും.