عَنْ زِيَادِ بْنِ لَبِيدٍ رضي الله عنه قَالَ:
ذَكَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْئًا، فَقَالَ: «ذَاكَ عِنْدَ أَوَانِ ذَهَابِ الْعِلْمِ» قُلْتُ: يَا رَسُولَ اللَّهِ، وَكَيْفَ يَذْهَبُ الْعِلْمُ، وَنَحْنُ نَقْرَأُ الْقُرْآنَ وَنُقْرِئُهُ أَبْنَاءَنَا وَيُقْرِئُهُ أَبْنَاؤُنَا أَبْنَاءَهُمْ إِلَى يَوْمِ الْقِيَامَةِ؟ قَالَ: «ثَكِلَتْكَ أُمُّكَ زِيَادُ، إِنْ كُنْتُ لَأُرَاكَ مِنْ أَفْقَهِ رَجُلٍ بِالْمَدِينَةِ، أَوَلَيْسَ هَذِهِ الْيَهُودُ وَالنَّصَارَى يَقْرَؤونَ التَّوْرَاةَ وَالْإِنْجِيلَ، لَا يَعْمَلُونَ بِشَيْءٍ مِمَّا فِيهِمَا؟!».
المزيد
സിയാദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് വിജ്ഞാനം ഇല്ലാതെയാവുക; ഞങ്ങളാകട്ടെ ഖുർആൻ പഠിക്കുകയും ഞങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയും, അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും അങ്ങനെ അന്ത്യനാൾ വരെ തുടരുകയും ചെയ്യുമെന്നിരിക്കെ?!" നബി -ﷺ- പറഞ്ഞു: "സിയാദ്! കഷ്ടം! മദീനയിലെ ഏറ്റവും വിജ്ഞാനമുള്ള ഒരാളായാണ് ഞാൻ നിന്നെ കണ്ടിരുന്നത്! ഈ യഹൂദരും നസ്വാറാക്കളും തൗറാത്തും ഇഞ്ചീലും വായിക്കുന്നില്ലേ?! എന്നിട്ട് അവ രണ്ടിലുമുള്ള എന്തെങ്കിലുമൊരു കാര്യം അവർ പ്രാവർത്തികമാക്കുന്നുണ്ടോ?!"