عن عثمان بن عفان رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ».
[صحيح] - [رواه مسلم] - [صحيح مسلم: 245]
المزيــد ...
ഉഥ്‌മാൻ ബ്‌നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 245]
ആരെങ്കിലും വുദൂഇൻ്റെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട് വുദൂഅ് നിർവ്വഹിക്കുകയാണെങ്കിൽ അവൻ്റെ തിന്മകൾ പൊറുക്കപ്പെടാനും പാപങ്ങൾ കൊഴിഞ്ഞു പോകാനുമുള്ള കാരണമായി അത് മാറുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ കൈകാലുകളിലെ നഖങ്ങൾക്കടിയിൽ നിന്നുവരെ അവ നീങ്ങിപ്പോകുമെന്നും അവിടുന്ന് അറിയിച്ചു.