عن سَمُرَة بن جندبٍ رضي الله عنه قال: قال رسول الله صلى الله عليه وسلم:
«أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ».
[صحيح] - [رواه مسلم] - [صحيح مسلم: 2137]
المزيــد ...
സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2137]
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണെന്ന് നബി ﷺ അറിയിക്കുന്നു:
സുബ്ഹാനല്ലാഹ്: എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ അങ്ങേയറ്റം പരിപൂർണനാണെന്ന് വിശേഷിപ്പിക്കലാണ് ഹംദിൻ്റെ ഉദ്ദേശ്യം.
ലാ ഇലാഹ ഇല്ലല്ലാഹ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നാണ് അതിൻ്റെ ഉദ്ദേശ്യം.
അല്ലാഹു അക്ബർ: അല്ലാഹുവാണ് എല്ലാത്തിനേക്കാളും ഏറ്റവും ഔന്നത്യവും പ്രതാപവും മഹത്വവും ഉള്ളവനെന്ന പ്രഖ്യാപനമാണ് അതിൻ്റെ ഉദ്ദേശ്യം.
ഹദീഥിൽ പറയപ്പെട്ട വാക്കുകൾ അതേ ക്രമത്തിൽ പറഞ്ഞാലേ പ്രതിഫലം ലഭിക്കൂ എന്നില്ല.