عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمي رحمه الله قَالَ:
حَدَّثَنَا مَنْ كَانَ يُقْرِئُنَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُمْ كَانُوا يَقْتَرِئُونَ مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَشْرَ آيَاتٍ، فَلَا يَأْخُذُونَ فِي الْعَشْرِ الْأُخْرَى حَتَّى يَعْلَمُوا مَا فِي هَذِهِ مِنَ الْعِلْمِ وَالْعَمَلِ، قَالُوا: فَعَلِمْنَا الْعِلْمَ وَالْعَمَلَ.
[حسن] - [رواه أحمد] - [مسند أحمد: 23482]
المزيــد ...
അബൂ അബ്‌ദു റഹ്‌മാൻ അസ്സുലമി (റഹി) പറയുന്നു:
ഞങ്ങൾക്ക് ഖുർആൻ പാരായണം പഠിപ്പിച്ചു തരാറുണ്ടായിരുന്ന നബി -ﷺ- യുടെ സ്വഹാബികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല. അവർ പറയുമായിരുന്നു: "ഞങ്ങൾ അറിവും പ്രവർത്തനവും (ഒരുമിച്ചാണ്) പഠിച്ചത്."
[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 23482]
സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് ഖുർആനിലെ പത്ത് ആയത്തുകളായിരുന്നു പഠിക്കാനായി എടുക്കാറുണ്ടായിരുന്നത്. അതിലുള്ള അറിവും, അവ എങ്ങനെ പ്രാവർത്തികമാക്കണമെന്നതും വ്യക്തമായി പഠിച്ചെടുക്കുന്നത് വരെ അവർ അടുത്ത ഭാഗത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നില്ല. അതിനാൽ വിജ്ഞാനവും പ്രവർത്തനവും അവർ ഒരുമിച്ചാണ് പഠിച്ചത്.