عن أبي مسعود الأنصاري رضي الله عنه قال:
جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي أُبْدِعَ بِي فَاحْمِلْنِي، فَقَالَ: «مَا عِنْدِي»، فَقَالَ رَجُلٌ: يَا رَسُولَ اللهِ، أَنَا أَدُلُّهُ عَلَى مَنْ يَحْمِلُهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ».
[صحيح] - [رواه مسلم] - [صحيح مسلم: 1893]
المزيــد ...
അബൂ മസ്ഊദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ വാഹനമൃഗം ചത്തുപോയിരിക്കുന്നു; അതിനാൽ എന്നെ (വാഹനത്തിൽ) വഹിച്ചാലും." അപ്പോൾ നബി ﷺ പറഞ്ഞു: "എൻ്റെ പക്കൽ (വാഹനം) ഇല്ല." അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1893]
ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ യാത്രാവാഹനം നശിച്ചിരിക്കുന്നു. അതിനാൽ എന്നെ ഒരു യാത്രാമൃഗത്തിന് മേൽ വഹിച്ചാലും. അതല്ലെങ്കിൽ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഒരു വാഹനം എനിക്ക് നൽകിയാലും." അപ്പോൾ നബി ﷺ അയാളോട് ഒഴിവുകഴിവ് പറഞ്ഞു; അവിടുത്തെ പക്കൽ അയാളെ വഹിക്കാനുള്ള വാഹനമില്ലെന്നും അറിയിച്ചു. ഇത് കേട്ടപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കാൻ കഴിയുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." അപ്പോൾ നബി ﷺ പറഞ്ഞു: "വാഹനം നൽകി അവനെ സഹായിക്കുന്നവൻ്റെ പ്രതിഫലത്തിൽ അവനും പങ്കാളിയാണ്. കാരണം അവനാണ് ആവശ്യക്കാരനെ അതിലേക്ക് വഴികാണിച്ചത്."