عن عمران بن حصين رضي الله عنه قال: كَانَتْ بِي بَوَاسِيرُ، فَسَأَلْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الصَّلَاةِ، فَقَالَ:
«صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ».
[صحيح] - [رواه البخاري] - [صحيح البخاري: 1117]
المزيــد ...
ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1117]
നിസ്കാരം നിന്നു കൊണ്ട് നിർവ്വഹിക്കലാണ് അടിസ്ഥാന നിയമം എന്ന് നബി -ﷺ- വിവരിക്കുന്നു. എന്നാൽ അതിന് സാധിക്കാത്ത അവസരങ്ങളിൽ ഇരുന്ന് കൊണ്ട് നിസ്കരിക്കാൻ അനുവാദമുണ്ട്. ഇരുന്ന് കൊണ്ട് നിസ്കരിക്കാനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വങ്ങളിൽ കിടന്നു കൊണ്ട് നിസ്കരിക്കാം.