عَن عُمَرَ بنِ الخَطَّابِ رَضِيَ اللَّهُ عَنْهُ قال: سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:
«لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ؛ فَإِنَّمَا أَنَا عَبْدُهُ، فَقُولُوا: عَبْدُ اللهِ وَرَسُولُهُ».
[صحيح] - [رواه البخاري] - [صحيح البخاري: 3445]
المزيــد ...
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 3445]
തന്നെ പുകഴ്ത്തുന്നതിൽ അതിരു കവിയുകയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നത് നബി -ﷺ- വിരോധിക്കുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ വിശേഷണങ്ങളോ പ്രവർത്തനങ്ങളോ അവിടുത്തേക്ക് ഉണ്ട് എന്ന് പറയുക, അതല്ലെങ്കിൽ നബി -ﷺ- ക്ക് അദൃശ്യം അറിയുമെന്നോ, അല്ലാഹുവിനോടൊപ്പം അവിടുത്തെയും വിളിച്ചു പ്രാർത്ഥിക്കാമെന്നോ പറയുക പോലുള്ളവ അതിൽ പെട്ടതാണ്. അപ്രകാരമാണ് നസ്വാറാക്കൾ ഈസാ നബി -عَلَيْهِ السَّلَامُ- യോട് ചെയ്തത്. ശേഷം താൻ അല്ലാഹുവിൻ്റെ അടിമകളിൽ ഒരു അടിമ മാത്രമാണെന്നും അവിടുത്തെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമെന്നാണ് നമ്മൾ പറയേണ്ടത് എന്നും അവിടുന്ന് കൽപ്പിച്ചു.