عن أبي الدرداء رضي الله عنه عن النبي صلى الله عليه وسلم قال:
«مَنْ رَدَّ عَنْ عِرْضِ أَخِيهِ رَدَّ اللهُ عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ».
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 1931]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."
[സ്വഹീഹ്] - - [سنن الترمذي - 1931]
ആരെങ്കിലും തൻ്റെ സഹോദരനായ ഒരു മുസ്‌ലിമിൻ്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി അവൻ്റെ അസാന്നിധ്യത്തിൽ ശ്രമിച്ചാൽ -അവനെ മറ്റൊരാൾ ചീത്ത പറയുന്നതോ മോശം പ്രവർത്തിക്കുന്നതോ തടഞ്ഞാൽ- അല്ലാഹു ഖിയാമത്ത് നാളിലെ ശിക്ഷ അവനിൽ നിന്ന് തടുത്തു നിർത്തുന്നതാണ്.