عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا سَمِعْتُمُ النِّدَاءَ، فَقُولُوا مِثْلَ مَا يَقُولُ المُؤَذِّنُ».
[صحيح] - [متفق عليه] - [صحيح البخاري: 611]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 611]
മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ അദ്ദേഹത്തിന് ഉത്തരം നൽകാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിലെ ഓരോ വാചകങ്ങളും അതു പോലെ ആവർത്തിക്കുകയാണ് വേണ്ടത്. മുഅദ്ദിൻ തക്ബീർ വിളിച്ചാൽ കേൾക്കുന്നയാളും തക്ബീർ പറയുക. രണ്ട് സാക്ഷ്യവചനങ്ങൾ അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ വാക്കിന് ശേഷം അതും ആവർത്തിക്കുക. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽഫലാഹ്' എന്നീ വാക്കുകൾ പറയുന്നത് കേട്ടാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം എന്നത് മാത്രമാണ് ഈ പറഞ്ഞതിൽ വ്യത്യാസമായുള്ളത്.