عن عبد الله بن عمر رضي الله عنهما قال:
سَمِعَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلًا يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ: «الْحَيَاءُ مِنَ الْإِيمَانِ».
[صحيح] - [متفق عليه] - [صحيح مسلم: 36]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
തൻ്റെ സഹോദരനോട് ലജ്ജ (കുറക്കാൻ) ഒരാൾ ഉപദേശിക്കുന്നത് നബി ﷺ കേൾക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "ലജ്ജ ഈമാനിൽ (വിശ്വാസത്തിൽ) പെട്ടതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 36]
നിനക്ക് ലജ്ജ കൂടുതലാണെന്നും, അത് കുറക്കണമെന്നും തൻ്റെ സഹോദരനെ ഗുണദോഷിക്കുന്ന ഒരാളുടെ സംസാരം നബി ﷺ കേട്ടു. അപ്പോൾ ലജ്ജ വിശ്വാസത്തിൻ്റെ ഭാഗമാണ് എന്ന് നബി ﷺ പറഞ്ഞു കൊടുത്തു; ലജ്ജ കൊണ്ട് നന്മയല്ലാതെ ഉണ്ടാവുകയില്ല.
മനോഹരമായത് മാത്രം ചെയ്യാനും, മോശമായതെല്ലാം ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജയെന്നത്.