عَن عَبْدِ اللَّهِ بنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ:
«مَنِ اسْتَطَاعَ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ».
[صحيح] - [متفق عليه] - [صحيح البخاري: 1905]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1905]
ഇണയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാനും ശേഷിയുള്ളവരോട് വിവാഹം കഴിക്കാൻ നബി -ﷺ- പ്രേരിപ്പിക്കുന്നു. അവൻ്റെ കണ്ണുകളെ നിഷിദ്ധമായ കാഴ്ച്ചകളിൽ നിന്ന് സംരക്ഷിക്കാനും, അവൻ്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാനും, വൃത്തികേടുകളിലേക്ക് വീഴുന്നതിൽ നിന്ന് അവനെ തടഞ്ഞു നിർത്താനും സഹായകമാണ് വിവാഹം. ദാമ്പത്യബന്ധം സാധിക്കുമെങ്കിലും വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരാണ് എങ്കിൽ അവർ നോമ്പ് എടുക്കുകയാണ് വേണ്ടത്; അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുകയും മോശമായ ചിന്തകളെ തടയാൻ സഹായിക്കുകയും ചെയ്യും.