«إِنَّ رِجَالًا يَتَخَوَّضُونَ فِي مَالِ اللهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ».
[صحيح] - [رواه البخاري] - [صحيح البخاري: 3118]
المزيــد ...
ഖൗലഃ അൽ-അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു:
"ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."
മുസ്‌ലിംകളുടെ പൊതുസ്വത്തിൽ അനർഹമായി ഇടപാടുകൾ നടത്തുന്ന ചിലരുണ്ടെന്നും, അവരതിൽ നിന്ന് തങ്ങൾക്ക് അർഹതയില്ലാത്തത് എടുക്കുന്നുവെന്നും നബി ﷺ അറിയിക്കുന്നു. ഈ പറഞ്ഞതിൽ അനുവദനീയമല്ലാത്ത രൂപത്തിൽ സമ്പാദിക്കുന്നതും സമ്പാദ്യം സ്വരൂപിക്കുന്നതും, തെറ്റായ വഴികളിൽ സമ്പത്ത് ചെലവഴിക്കുന്നതും ഒരുപോലെ ഉൾപ്പെടുന്നതാണ്. അനാഥകളുടെ സമ്പത്ത് ഭക്ഷിക്കുന്നതും വഖ്ഫിൻ്റെ സ്വത്തിൽ കൈകടത്തുന്നതും വിശ്വസിച്ചേൽപ്പിക്കപ്പെട്ട സമ്പാദ്യത്തിന്റെ കാര്യം നിഷേധിക്കുന്നതും, പൊതുജനങ്ങളുടെ സമ്പത്തിൽ നിന്ന് അനർഹമായി കൈക്കലാക്കുന്നതുമെല്ലാം അതിൻ്റെ ചില ഉദാഹരണങ്ങളാണ്.
ശേഷം നബി ﷺ ഇക്കൂട്ടർക്കുള്ള പ്രതിഫലം നരകമായിരിക്കുമെന്ന് താക്കീത് ചെയ്യുന്നു.