+ -

عَنْ عُثْمَانَ رضي الله عنه قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«مَا مِنَ امْرِئٍ مُسْلِمٍ تَحْضُرُهُ صَلَاةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا، إِلَّا كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ، مَا لَمْ يُؤْتِ كَبِيرَةً، وَذَلِكَ الدَّهْرَ كُلَّهُ».

[صحيح] - [رواه مسلم] - [صحيح مسلم: 228]
المزيــد ...

ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 228]

വിശദീകരണം

ഏതൊരു മുസ്‌ലിമായ മനുഷ്യനും നിസ്കാരത്തിൻ്റെ സമയം സമാഗതമാവുകയും, അയാൾ ആ നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുകയും അത് പൂർണ്ണമായി നിർവ്വഹിക്കുകയും, ശേഷം തൻ്റെ നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മഹത്വം ചിന്തിച്ചു കൊണ്ടും, അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ടും ഹൃദയവും ശരീരാവയവങ്ങളും ഭയഭക്തിയിൽ സൂക്ഷിച്ചു നിസ്കരിക്കുകയും, നിസ്കാരത്തിലെ റുകൂഉം സുജൂദും മറ്റു പ്രവർത്തനങ്ങളുമെല്ലാം ഏറ്റവും പൂർണ്ണമാക്കുകയും ചെയ്താൽ... -വൻപാപങ്ങൾ പ്രവർത്തിക്കാത്തിടത്തോളം- ആ നിസ്കാരം അതിന് മുൻപുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറയപ്പെട്ട ശ്രേഷ്ഠത എല്ലാ കാലവും, എല്ലാ നിസ്കാരങ്ങളിലും ബാധകമായിരിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്ന വിധത്തിലുള്ള നിസ്കാരമെന്നാൽ ഏറ്റവും നല്ല രൂപത്തിൽ വുദൂഅ് ചെയ്തു കൊണ്ടും, ഭയഭക്തി പാലിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതുമാണ്.
  2. ആരാധനകൾ സ്ഥിരമായി നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത. അത് ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  3. വുദൂഅ് നല്ല രൂപത്തിൽ നിർവ്വഹിക്കുകയും, നിസ്കാരം ഏറ്റവും പൂർണ്ണമാക്കാൻ ശ്രമിക്കുകയും, അതിൽ ഭയഭക്തി പാലിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  4. വൻപാപങ്ങൾ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കേണ്ടതിൻ്റെ പ്രാധാന്യം. ചെറുപാപങ്ങൾ പൊറുക്കാൻ അത് ആവശ്യമാണ്.
  5. വൻപാപങ്ങൾ പശ്ചാത്തപിച്ചു മടങ്ങാതെ (തൗബ ചെയ്യാതെ) പൊറുക്കപ്പെടുകയില്ല.
കൂടുതൽ