عن أبي صِرْمة رضي الله عنه أن رسول الله صلى الله عليه وسلم قال:
«مَنْ ضَارَّ ضَارَّ اللهُ بِهِ، وَمَنْ شَاقَّ شَقَّ اللهُ عَلَيْهِ».
[حسن] - [رواه أبو داود والترمذي وابن ماجه وأحمد] - [سنن الترمذي: 1940]
المزيــد ...
അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ അല്ലാഹു അവനും കഠിനത വരുത്തുന്നതാണ്."
[ഹസൻ] - - [سنن الترمذي - 1940]
ഒരു മുസ്‌ലിമിന് ഉപദ്രവമേൽപ്പിക്കുകയോ അവൻ്റെ ഏതെങ്കിലുമൊരു കാര്യത്തിൽ അവന് കഠിനതയുണ്ടാക്കുകയോ ചെയ്യുന്നതിൽ നിന്ന് നബി ﷺ ശക്തമായ താക്കീത് നൽകുന്നു. ഒരാളെ ശാരീരികമോ സാമ്പത്തികമോ കുടുംബപരമോ ആയി ഉപദ്രവമേൽപ്പിക്കുന്നതെല്ലാം ഇതിൽ ഉൾപ്പെടും. അങ്ങനെ എന്തെങ്കിലും ഉപദ്രവം ഒരാൾ ചെയ്താൽ അല്ലാഹു അതേ വിധത്തിൽ അവനെയും ഉപദ്രവിക്കുന്നതാണ്.