വിഭാഗം: . .
+ -
عن عُبَادَةَ بن الصَّامتِ رضي الله عنه قال:

بَايَعْنَا رسولَ اللهِ صلى الله عليه وسلم على السَّمْعِ وَالطَّاعَةِ فِي الْعُسْرِ وَالْيُسْرِ، وَالْمَنْشَطِ وَالْمَكْرَهِ، وعلى أَثَرَةٍ علينا، وعلى أَلَّا نُنَازِعَ الْأَمْرَ أهلَه، وعلى أَنْ نَقُولَ بِالْحَقِّ أينما كُنَّا، لا نَخَافُ في الله لَوْمَةَ لَائِمٍ.
[صحيح] - [متفق عليه] - [صحيح مسلم: 1709]
المزيــد ...

ഉബാദത്തു ബ്നു സ്വാമിത്ത് -رَضِيَ اللَّهُ عَنْهُ- നിവേദനം:
പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും സന്താപത്തിലും, (ഭരണാധികാരി) സ്വേഛകൾക്ക് ഞങ്ങളേക്കാൾ മുൻഗണന കൽപ്പിച്ചാലും (അവരെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- ക്ക് ഞങ്ങൾ കരാർ നൽകി. ഭരണകാര്യത്തിൽ അതിൻ്റെ ആളുകളോട് എതിരാകില്ലെന്നും, ഞങ്ങൾ എവിടെയായിരുന്നാലും സത്യം പറയുന്നതാണെന്നും, അല്ലാഹുവിൻ്റെ കാര്യത്തിൽ ഒരാക്ഷേപകൻ്റെയും ആക്ഷേപത്തെയും ഞങ്ങൾ ഭയക്കില്ലെന്നും (അവിടുത്തേക്ക് കരാർ നൽകി)."

الملاحظة
عن عبادة بن الصامت رضي الله عنه قال: بَايَعْنَا رسول الله صلى الله عليه وسلم على السَّمع والطَّاعَة في العُسْر واليُسْر، والمَنْشَطِ والمَكْرَه، وعلَى أَثَرَةٍ عَلَينا، وعلى أَن لاَ نُنَازِعَ الأَمْر أَهْلَه إِلاَّ أَن تَرَوْا كُفْراً بَوَاحاً عِندَكُم مِن الله تَعَالى فِيه بُرهَان، وعلى أن نقول بالحقِّ أينَما كُنَّا، لا نخافُ فِي الله لَوْمَةَ لاَئِمٍ.
النص المقترح لا يوجد...

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1709]

വിശദീകരണം

ഇസ്‌ലാമിക ഭരണകർത്താക്കളെയും അധികാരികളെയും എളുപ്പത്തിലും പ്രയാസത്തിലും, ധന്യതയിലും ദാരിദ്ര്യത്തിലും, അവരുടെ കൽപ്പനകൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിച്ചതാണെങ്കിലും തങ്ങൾക്ക് അനിഷ്ടകരമാണെങ്കിലും അനുസരിച്ചു കൊള്ളാമെന്നും അവർക്ക് കീഴൊതുങ്ങാമെന്നും നബി -ﷺ- തൻ്റെ സ്വഹാബികളിൽ നിന്ന് കരാർ വാങ്ങുകയും ഉറപ്പാക്കുകയും ചെയ്യുന്നു. ഭരണാധികാരികൾ ഭരണീയർക്ക് അർഹതപ്പെട്ട പൊതുസ്വത്തിലും സ്ഥാനങ്ങളിലും മറ്റുമെല്ലാം സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കിയാൽ പോലും അവരുടെ തിന്മയല്ലാത്ത കൽപ്പനകളിൽ അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നത് നിർബന്ധമാണ്. അവർക്കെതിരെ വിപ്ലവം നയിക്കുക എന്നത് പാടില്ലാത്തതുമാണ്. കാരണം അവരോട് പോരാടുന്നതിലൂടെ സംഭവിക്കുന്ന കുഴപ്പങ്ങളും പ്രശ്നങ്ങളുമാണ് അവരുടെ അതിക്രമത്തിലൂടെ ഉണ്ടാകുന്ന കുഴപ്പങ്ങളേക്കാൾ ഗുരുതരവും കഠിനവും. അതോടൊപ്പം, ഏതു സ്ഥലത്തായിരുന്നാലും അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിക്കുന്നവരായി കൊണ്ട് സത്യം തുറന്നു പറയുമെന്നും, അക്കാര്യത്തിൽ തങ്ങളെ ആക്ഷേപിക്കുന്നവരുടെ ആക്ഷേപങ്ങളെ ഭയക്കില്ലെന്നും അവിടുന്ന് സ്വഹാബികളോട് കരാർ ചെയ്തു.

الملاحظة
As salam 'Aleykoum. La règle de ce hadith ne vaut que dans les pays gouverné par des musulmans. Un renvoi vers une jurisprudence ou explication élargie serait peut-être utile. Allah seul le sait.
النص المقترح لا يوجد...

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിക ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ മുസ്‌ലിംകൾ ഐക്യപ്പെടുകയും അവർക്കിടയിലെ ഭിന്നത ശമിക്കുകയും ചെയ്യും.
  2. ഭരണാധികാരികളുടെ കൽപ്പനകൾ -തിന്മയല്ലാത്തിടത്തോളം- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. എളുപ്പത്തിലും പ്രയാസത്തിലും, സന്തോഷത്തിലും സന്താപത്തിലും, ഭരണാധികാരികൾ തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കിയാലും അക്കാര്യത്തിൽ ക്ഷമയോടെ നിലകൊള്ളണം.
  3. എവിടെയായിരുന്നാലും സത്യം പറയുക എന്നത് നിർബന്ധമാണ്. അക്കാര്യത്തിൽ ഒരാളുടെയും ആക്ഷേപത്തെ അവൻ ഭയക്കാൻ പാടില്ല.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
  • .
  • . .
കൂടുതൽ