+ -

عَنْ جَرِيرِ بْنِ عَبْدِ اللهِ رَضيَ اللهُ عنه قَالَ:
سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي.

[صحيح] - [رواه مسلم] - [صحيح مسلم: 2159]
المزيــد ...

ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
പൊടുന്നനെയുണ്ടാകുന്ന നോട്ടത്തെ കുറിച്ച് നബി -ﷺ- യോട് ഞാൻ ചോദിച്ചു. എൻ്റെ കണ്ണിൻ്റെ നോട്ടം മാറ്റാനാണ് അവിടുന്ന് എന്നോട് കൽപ്പിച്ചത്.

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2159]

വിശദീകരണം

ഒരു പുരുഷൻ തനിക്ക് അന്യയായ ഒരു സ്ത്രീയെ പൊടുന്നനെ -ഉദ്ദേശ്യമില്ലാതെ- നോക്കിപ്പോകുന്നതിനെ കുറിച്ച് ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു. അന്യയായ ഒരു സ്ത്രീയെയാണ് നോക്കിയത് എന്ന് അറിഞ്ഞ ഉടനെ തൻ്റെ മുഖം തിരിക്കുവാനും നോട്ടം മാറ്റുവാനും, അങ്ങനെയാണെങ്കിൽ അയാൾക്ക് മേൽ തെറ്റില്ല എന്നും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. കണ്ണുകൾ താഴ്ത്താനുള്ള പ്രോത്സാഹനം.
  2. നിഷിദ്ധമായ ഒന്നിലേക്ക് അറിയാതെ നോക്കിപ്പോയാൽ പിന്നീട് തുടർച്ചയായി അവിടേക്ക് തന്നെ നോക്കരുത് എന്ന താക്കീത്.
  3. അന്യസ്ത്രീകളെ നോക്കുന്നത് നിഷിദ്ധമാണെന്ന കാര്യം സ്വഹാബികൾക്കിടയിൽ അറിയപ്പെട്ട കാര്യമായിരുന്നു എന്ന് ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം പൊടുന്നനെ -ഉദ്ദേശ്യമില്ലാതെ- ഒരു സ്ത്രീയെ നോക്കിപ്പോകുന്നതിൻ്റെ വിധി ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയെ നോക്കുന്നത് പോലെത്തന്നെയാണോ എന്നായിരുന്നു ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- യുടെ ചോദ്യത്തിൻ്റെ മർമ്മം.
  4. മനുഷ്യരുടെ നന്മകൾ ഇസ്‌ലാം ശ്രദ്ധിച്ച രൂപം ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഐഹികവും പാരത്രികവുമായ അനേകം പ്രയാസങ്ങൾക്കും ഉപദ്രവങ്ങൾക്കും കാരണമാകുന്നതിനാലാണ് അല്ലാഹു സ്ത്രീകളെ നോക്കുന്നത് അവരുടെ മേൽ നിഷിദ്ധമാക്കിയത്.
  5. തങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന കാര്യങ്ങൾ സ്വഹാബികൾ നബി -ﷺ- യുടെ അടുത്ത് വന്ന് ചോദിച്ചറിയാറുണ്ടായിരുന്നു. ഇതു പോലെ, പൊതുജനങ്ങൾ തങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന കാര്യങ്ങൾ പണ്ഡിതന്മാരോട് ചോദിച്ചറിയേണ്ടതുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الصربية الرومانية المجرية الموري Malagasy الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ