«قَالَ اللهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ».
[صحيح] - [رواه مسلم] - [صحيح مسلم: 2985]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: "''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവൻ്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു''."
അല്ലാഹു പറഞ്ഞതായി നബി -ﷺ- പറയുന്നു: പങ്കാളികളില്‍ നിന്നെല്ലാം അവൻ ധന്യനാണ്. എല്ലാ വസ്തുക്കളിൽ നിന്നും അതീവ ധന്യതയുള്ളവനത്രെ അവൻ. അതിനാൽ ഒരാൾ എന്തെങ്കിലുമൊരു നന്മ പ്രവർത്തിക്കുകയും, അത് അല്ലാഹുവിനും അല്ലാഹുവല്ലാത്തവർക്കുമായി നൽകുകയും ചെയ്താൽ അല്ലാഹു അവനിൽ നിന്ന് അത് സ്വീകരിക്കുന്നതല്ല. മറിച്ച്, അത് ചെയ്തവനിലേക്ക് തന്നെ അല്ലാഹു മടക്കുന്നതാണ്. അതിനാൽ അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഇഖ്ലാസ് കാത്തുസൂക്ഷിക്കുക എന്നത് നിർബന്ധമാണ്. കാരണം അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് ചെയ്ത പ്രവർത്തനങ്ങളേ അവൻ സ്വീകരിക്കുകയുള്ളൂ.