عن أبي هريرة رضي الله عنه قال: «لَعَن رسول الله صلى الله عليه وسلم الرَّاشِي والمُرْتَشِي في الحُكْم».
[صحيح] - [رواه الترمذي وأحمد]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "വിധിപറയുന്നതിന് കൈക്കൂലി വാങ്ങുന്നവനെയും നൽകുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

അനർഹമായ ഒരു കാര്യം നേടിയെടുക്കുന്നതിന് വേണ്ടി പണം ചിലവഴിക്കുന്നതാണ് കൈക്കൂലിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നൽകുന്നവരെയും വാങ്ങുന്നവരെയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റുന്നതിന് വേണ്ടി നബി -ﷺ- പ്രാർത്ഥിച്ചതായി ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. കാരണം വ്യക്തിയിലും സമൂഹത്തിലും കൈക്കൂലി എന്ന സമ്പ്രദായം സൃഷ്ടിക്കുന്ന അപകടങ്ങൾ ധാരാളമുണ്ട്. അതിനാൽ കൈക്കൂലി നിരുപാധികം നിഷിദ്ധമാണ്. ഉദ്ദേശിക്കുന്ന വിധി ലഭിക്കുന്നതിന് വേണ്ടിയുള്ള കൈക്കൂലി മാത്രം ഈ ഹദീഥിൽ പ്രത്യേകമായി പറഞ്ഞത് അതിൻ്റെ ഗൗരവം കൊണ്ട് മാത്രമാണ്. ഏതെങ്കിലും വിധി നടപ്പിലാക്കുന്നതിൽ എന്തെങ്കിലും മാറ്റമോ ഇളവോ ലഭിക്കുന്നതിനും, കൈക്കൂലി നൽകുന്ന വ്യക്തിക്ക് നേട്ടമുള്ള രൂപത്തിൽ വിധി ലഭിക്കുന്നതിനും ജഡ്ജിക്ക് (ഖാദ്വി) നൽകുന്ന കൈക്കൂലിയാണത്. അങ്ങനെയാകുമ്പോൾ അല്ലാഹുവിൻ്റെ മതനിയമങ്ങൾ മാറ്റുന്നതിന് വേണ്ടിയാണല്ലോ ആ കൈക്കൂലി നൽകുന്നതും വാങ്ങുന്നതും?

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കൈക്കൂലി നൽകുന്നതും വാങ്ങുന്നതും അതിന് മദ്ധ്യസ്ഥം നിൽക്കുന്നതും അതിന് സഹായം ചെയ്തു കൊടുക്കുന്നതുമെല്ലാം നിഷിദ്ധമാണ്. കാരണം അതെല്ലാം അനർഹമായത് നേടിക്കൊടുക്കുന്നതിന് വേണ്ടിയുള്ള പരസ്പര സഹകരണമാണ്.
  2. * കൈക്കൂലി വൻപാപങ്ങളിൽ പെട്ട കാര്യമാണ്. കാരണം നബി -ﷺ- അത് വാങ്ങുന്നവനെയും നൽകുന്നവനെയും ഈ ഹദീഥിൽ ശപിച്ചിരിക്കുന്നു. വൻപാപങ്ങളുടെ കാര്യത്തിൽ മാത്രമേ ശാപപ്രാർത്ഥന ഉണ്ടാവുകയുള്ളൂ. കൈക്കൂലി നിഷിദ്ധമാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്.
  3. * കോടതി വിധികളിലും മറ്റും നൽകുന്ന കൈക്കൂലി കൂടുതൽ ഗൗരവമേറിയതും, കടുത്ത തിന്മയുള്ളതുമാണ്. കാരണം ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കലും, അല്ലാഹുവിൻ്റെ വിധി മാറ്റിമറിക്കലും, അവൻ്റെ വിധിക്ക് പുറമെയുള്ളത് കൊണ്ട് വിധിക്കലുമാണത്. കൈക്കൂലി വാങ്ങുന്നവൻ സ്വന്തത്തിനോടും, കൈക്കൂലി നൽകിയവനോടും, അന്യായമായ വിധി നേരിടേണ്ടി വന്നവനോടും അതിക്രമം പ്രവർത്തിച്ചിരിക്കുന്നു.