«مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ».
[صحيح] - [متفق عليه] - [صحيح البخاري: 5009]
المزيــد ...
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."
ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അന്നേ രാത്രിയിൽ തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാൻ അവ മതിയായതാണ് എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. 'അവ മതിയായതാണ്' എന്ന നബി -ﷺ- യുടെ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രി നിസ്കാരത്തിന് പകരം അവ മതിയായതാണ് എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മറ്റു ദിക്റുകൾക്ക് പകരം ഇവ മതിയായതാണ് എന്നും ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. രാത്രി നിസ്കാരത്തിലെ ഖുർആൻ പാരായണത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്താൽ മതിയാകും എന്ന് വിശദീകരിച്ചവരുമുണ്ട്. ഈ പറയപ്പെട്ട വിശദീകരണങ്ങളെല്ലാം ഹദീഥിൻ്റെ പദത്തിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.