عَنْ عَبْدِ اللَّهِ بِن مَسْعُودٍ رضي الله عنه قَالَ:
سَأَلْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ العَمَلِ أَحَبُّ إِلَى اللَّهِ؟ قَالَ: «الصَّلاَةُ عَلَى وَقْتِهَا»، قَالَ: ثُمَّ أَيٌّ؟ قَالَ: «ثُمَّ بِرُّ الوَالِدَيْنِ» قَالَ: ثُمَّ أَيٌّ؟ قَالَ: «الجِهَادُ فِي سَبِيلِ اللَّهِ» قَالَ: حَدَّثَنِي بِهِنَّ، وَلَوِ اسْتَزَدْتُهُ لَزَادَنِي.
[صحيح] - [متفق عليه] - [صحيح البخاري: 527]
المزيــد ...
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്." ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഇത്രയുമാണ് നബി -ﷺ- എനിക്ക് പറഞ്ഞു തന്നത്. ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 527]
നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിർബന്ധ നിസ്കാരങ്ങൾ അല്ലാഹു നിശ്ചയിച്ച സമയത്ത് തന്നെ നിർവ്വഹിക്കലാണ്." ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. ശേഷം അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി -ﷺ- എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.