+ -

عَنْ سَعْدِ بْنِ أَبِي وَقَّاصٍ رضي الله عنه عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:
«مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ».

[صحيح] - [رواه مسلم] - [صحيح مسلم: 386]
المزيــد ...

സഅ്ദ് ബ്നു അബീവഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേൾക്കുമ്പോൾ ഒരാൾ ഇപ്രകാരം പറഞ്ഞാൽ അവൻ്റെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്. أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ സാരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദ് നബിﷺയെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 386]

വിശദീകരണം

ആരെങ്കിലും മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ "أشهد أن لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു": യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവന് പുറമെയുള്ള ആരാധ്യന്മാരെല്ലാം നിരർത്ഥകമാണെന്നും ഞാൻ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. "وأن محمدًا عبده ورسوله" "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (ഞാൻ സാക്ഷ്യം വഹിക്കുന്നു)": മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയായതിനാൽ അവിടുന്ന് ആരാധിക്കപ്പെടുക പാടില്ല. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനാൽ കളവാക്കപ്പെടാനും പാടില്ല. "رضيت بالله ربًّا" "അല്ലാഹുവിനെ റബ്ബായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അല്ലാഹുവാണ് സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവന് അത്യുത്തമമായ നാമങ്ങളും വിശേഷണങ്ങളുമുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. "وبمحمد رسولًا" "മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവിൻ്റെ ദൂതനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അവിടുന്ന് നിയോഗിക്കപ്പെട്ട എല്ലാ കാര്യവും, നമുക്ക് എത്തിച്ചു തന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. "وبالإسلام" "ഇസ്‌ലാമിനെ" അതായത് ഇസ്‌ലാമിലെ കൽപ്പനകളും നിരോധനങ്ങളും അടങ്ങിയ എല്ലാ വിധിവിലക്കുകളും... "دينًا" "മതമായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു"; വിശ്വസിക്കുകയും അതിന് ഞാൻ കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം പറഞ്ഞാൽ അവൻ്റെ മുൻകഴിഞ്ഞ തിന്മകൾ പൊറുക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു; ചെറുപാപങ്ങളാണ് ഇപ്രകാരം പൊറുക്കപ്പെടുക.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ബാങ്ക് വിളി കേൾക്കുമ്പോഴെല്ലാം ഈ പ്രാർത്ഥന പറയുക എന്നത് തിന്മകൾക്ക് പ്രായശ്ചിത്തമായി തീരുന്നതാണ്.
കൂടുതൽ