عَنْ أَبِي أَيُّوبَ الأَنْصَارِيِّ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا أَتَيْتُمُ الغَائِطَ فَلاَ تَسْتَقْبِلُوا القِبْلَةَ، وَلاَ تَسْتَدْبِرُوهَا وَلَكِنْ شَرِّقُوا أَوْ غَرِّبُوا» قَالَ أَبُو أَيُّوبَ: فَقَدِمْنَا الشَّأْمَ فَوَجَدْنَا مَرَاحِيضَ بُنِيَتْ قِبَلَ القِبْلَةِ فَنَنْحَرِفُ، وَنَسْتَغْفِرُ اللَّهَ تَعَالَى.
المزيد
അബൂ അയ്യൂബ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്ലക്ക് നേരെയോ, ഖിബ്ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക." അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അങ്ങനെ ഞങ്ങൾ ശാമിലേക്ക് ചെന്നപ്പോൾ അവിടെയുള്ള മൂത്രപ്പുരകൾ ഖിബ്ലയുടെ നേർക്ക് നിർമിക്കപ്പെട്ടതായി കണ്ടു. അവിടെ
ഞങ്ങൾ (ഖിബ്ലയുടെ ദിശയിൽ നിന്ന്) ചെരിഞ്ഞിരിക്കുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുമായിരുന്നു."