+ -

عَنِ شُرَيْحٍ بنِ هانِئٍ قَالَ:
سَأَلْتُ عَائِشَةَ، قُلْتُ: بِأَيِّ شَيْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ؟ قَالَتْ: بِالسِّوَاكِ.

[صحيح] - [رواه مسلم] - [صحيح مسلم: 253]
المزيــد ...

ശുറൈഹ് ബ്നു ഹാനിഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 253]

വിശദീകരണം

രാത്രിയോ പകലോ ആകട്ടെ, തൻ്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം പല്ലു തേക്കുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പല്ലു തേക്കുക എന്നത് എല്ലാ സമയങ്ങളിലും പൊതുവായി പഠിപ്പിക്കപ്പെട്ട കാര്യമാണ്; എന്നാൽ അക്കാര്യം പ്രത്യേകം പുണ്യമാണെന്ന് ദീനിൽ അറിയക്കപ്പെട്ട സന്ദർഭങ്ങൾ അവക്ക് കൂടുതൽ പുണ്യമുള്ള സന്ദർഭങ്ങളാണ്. വീട്ടിൽ പ്രവേശിക്കുമ്പോൾ, നിസ്കാരത്തിൻ്റെ വേളയിൽ, വുദൂഇൻ്റെ സന്ദർഭത്തിൽ, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ശേഷം, വായയുടെ മണം മാറിത്തുടങ്ങുമ്പോൾ എന്നിവ അവയിൽ പെട്ടതാണ്.
  2. നബി -ﷺ- യുടെ ജീവിതരീതിയെ കുറിച്ചും ചര്യയെ കുറിച്ചും ചോദിച്ചറിയാൻ താബിഈങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; അവിടുത്തെ അവർക്ക് മാതൃകയാക്കുന്നതിന് വേണ്ടിയായിരുന്നു അത്.
  3. വിജ്ഞാനം അതിൻ്റെ വക്താക്കളായ പണ്ഡിതന്മാരിൽ നിന്നും, അതിനെ കുറിച്ച് ഏറ്റവും അറിവുള്ളവരിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്. നബി -ﷺ- വീട്ടിൽ പ്രവേശിക്കുമ്പോൾ ചെയ്യാറുണ്ടായിരുന്ന കാര്യത്തെക്കുറിച്ച് താബിഈങ്ങൾ ചോദിച്ചത് നബി -ﷺ- യുടെ പത്‌നിയായ ആഇശ -رَضِيَ اللَّهُ عَنْهَا- യോടാണെന്നതിൽ ഈ പാഠമുണ്ട്.
  4. നബി -ﷺ- തൻ്റെ വീട്ടുകാരോട് സ്വീകരിച്ചിരുന്ന മാന്യമായ സ്വഭാവം. വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടുന്ന് ആദ്യം പല്ലുതേച്ചിരുന്നു എന്നത് അതിൻ്റെ അടയാളമാണ്.