عَن الحَسَنِ قال: حَدَّثنا جُنْدَبُ بْنُ عَبْدِ اللَّهِ رضي الله عنه، فِي هَذَا المَسْجِدِ، وَمَا نَسِينَا مُنْذُ حَدَّثَنَا، وَمَا نَخْشَى أَنْ يَكُونَ جُنْدُبٌ كَذَبَ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: قَالَ رَسُولُ اللَّهِ صلّى الله عليه وسلم:
«كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى: بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الجَنَّةَ».
[صحيح] - [متفق عليه] - [صحيح البخاري: 3463]
المزيــد ...
ഹസൻ (رحمه الله) പറയുന്നു: ജുൻദുബ് ബ്നു അബ്ദില്ല (رضي الله عنه) നമ്മോട് ഈ മസ്ജിദിൽ വെച്ച് പറയുകയുണ്ടായ ആ കാര്യം; അദ്ദേഹം നമ്മോട് അത് പറഞ്ഞതിന് ശേഷം നാമത് മറന്നിട്ടില്ല. നബി (ﷺ) യുടെ മേൽ ജുൻദുബ് (رضي الله عنه) കളവ് പറയുമെന്ന യാതൊരു ആശങ്കയും നമുക്കില്ല താനും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:
"നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3463]
നമുക്ക് മുൻപുള്ള ജനതയിൽ പെട്ട ഒരു മനുഷ്യൻ്റെ ചരിത്രമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. അയാൾക്ക് ഒരു മുറിവ് ഉണ്ടാവുകയും, അതിൽ അയാൾ വെപ്രാളം കാണിക്കുകയുംചെയ്തു. തൻ്റെ വേദനയിൽ ക്ഷമിക്കാതെ ഒരു കത്തിയെടുത്ത് അയാൾ തൻ്റെ കൈ മുറിച്ചു. അങ്ങനെ രക്തം നിലക്കാതെ ആ മനുഷ്യൻ മരിക്കുകയുണ്ടായി. അല്ലാഹു അയാളെ കുറിച്ച് പറഞ്ഞിരിക്കുന്നു: "എൻ്റെ ദാസൻ തൻ്റെ ജീവൻ്റെ കാര്യത്തിൽ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. ഞാൻ അവന് മേൽ സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു."