വിഭാഗം: . . .
عن عمران بن حصين رضي الله عنه قال: كَانَتْ بِي بَوَاسِيرُ، فَسَأَلْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الصَّلَاةِ، فَقَالَ:

«صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ».
[صحيح] - [رواه البخاري] - [صحيح البخاري: 1117]
المزيــد ...

ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."

الملاحظة
Zemi
النص المقترح لا يوجد...

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1117]

വിശദീകരണം

നിസ്കാരം നിന്നു കൊണ്ട് നിർവ്വഹിക്കലാണ് അടിസ്ഥാന നിയമം എന്ന് നബി -ﷺ- വിവരിക്കുന്നു. എന്നാൽ അതിന് സാധിക്കാത്ത അവസരങ്ങളിൽ ഇരുന്ന് കൊണ്ട് നിസ്കരിക്കാൻ അനുവാദമുണ്ട്. ഇരുന്ന് കൊണ്ട് നിസ്കരിക്കാനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വങ്ങളിൽ കിടന്നു കൊണ്ട് നിസ്കരിക്കാം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഒരാൾക്ക് ബുദ്ധിശക്തി ബാക്കിയുള്ളിടത്തോളം നിസ്കാരം അവൻ്റെ മേൽ ബാധ്യതയാണ്. അവൻ്റെ കഴിവും ശേഷിയും അനുസരിച്ച് അതിൻ്റെ അവസ്ഥകളിലും രൂപങ്ങളിലും മാറ്റം സംഭവിച്ചേക്കാം എന്നു മാത്രം.
  2. ഇസ്‌ലാമിക അദ്ധ്യാപനങ്ങളിലെ എളുപ്പവും ലാളിത്യവും; ഓരോ മനുഷ്യനും അവന് സാധിക്കുന്നത് മാത്രമേ പ്രവർത്തിക്കാൻ ബാധ്യതയുള്ളൂ.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (62)
വിഭാഗങ്ങൾ
  • . .
കൂടുതൽ