«مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
[صحيح] - [متفق عليه] - [صحيح البخاري: 38]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 38]
ആരെങ്കിലും അല്ലാഹുവിൽ വിശ്വാസമുള്ള നിലയിലും, നോമ്പ് തൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന കാര്യം വിശ്വസിച്ചു കൊണ്ടും, അല്ലാഹു നോമ്പുകാർക്ക് ഒരുക്കി വെച്ചിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചുകൊണ്ടും, അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും, യാതൊരു ലോകമാന്യമോ കീർത്തിയോ ഉദ്ദേശിക്കാതെയും റമദാൻ മാസത്തിൽ നോമ്പെടുത്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അതു മൂലം അവന് പൊറുക്കപ്പെടുന്നതാണ്.