+ -

عَنْ كَعْبِ بْنِ عُجْرَةَ رضي الله عنه عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مُعَقِّبَاتٌ لَا يَخِيبُ قَائِلُهُنَّ -أَوْ فَاعِلُهُنَّ- دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ، ثَلَاثٌ وَثَلَاثُونَ تَسْبِيحَةً، وَثَلَاثٌ وَثَلَاثُونَ تَحْمِيدَةً، وَأَرْبَعٌ وَثَلَاثُونَ تَكْبِيرَةً».

[صحيح] - [رواه مسلم] - [صحيح مسلم: 596]
المزيــد ...

കഅ്ബ് ബ്നു ഉജ്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 596]

വിശദീകരണം

ചില ദിക്റുകൾ എടുത്തു പറഞ്ഞു കൊണ്ട്, അവ ചൊല്ലുന്നവർ നഷ്ടക്കാരാവുകയോ ഖേദിക്കേണ്ടി വരികയോ ഇല്ലെന്ന് നബി -ﷺ- അറിയിക്കുന്നു. മറിച്ച്, ഈ വാക്കുകൾക്ക് അവന് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവ ഒന്നിനു പുറകെ മറ്റൊന്നായി ചൊല്ലേണ്ടതും, നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടതുമാണ് എന്നതിനാൽ (മുഅക്ഖിബാത്ത്) എന്നാണ് നബി -ﷺ- അവയെ വിശേഷിപ്പിച്ചത്.
"സുബ്ഹാനല്ലാഹ്': മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നറിയിക്കുന്ന വാചകമാണത്.
'അൽഹംദുലില്ലാഹ്' മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങൾ എടുത്തു പറയുക എന്നതാണ് ഹംദിൻ്റെ ഉദ്ദേശ്യം.
'അല്ലാഹു അക്ബർ' മുപ്പത്തിനാല് തവണ പറയുക. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനും ഏറ്റവും പ്രതാപമുള്ളവനും എന്നറിയിക്കുന്ന വാക്കാണത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവയുടെ ശ്രേഷ്ഠതകൾ; എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളാണവ.
കൂടുതൽ