+ -

عَنْ أَبِي الحَوْرَاءِ السَّعْدِيِّ قَالَ: قُلْتُ لِلْحَسَنِ بْنِ عَلِيٍّ رضي الله عنهما: مَا حَفِظْتَ مِنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟ قَالَ: حَفِظْتُ مِنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ، فَإِنَّ الصِّدْقَ طُمَأْنِينَةٌ، وَإِنَّ الكَذِبَ رِيبَةٌ».

[صحيح] - [رواه الترمذي والنسائي وأحمد] - [سنن الترمذي: 2518]
المزيــد ...

അബുൽ ഹൗറാഅ് അസ്സഅ്ദി നിവേദനം: ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- വിനോട് ഞാൻ ചോദിച്ചു: നബി -ﷺ- യിൽ നിന്ന് താങ്കൾ മനപാഠമാക്കിയിട്ടുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്:
"നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."

[സ്വഹീഹ്] - - [سنن الترمذي - 2518]

വിശദീകരണം

വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... സംശയമില്ലാത്തത് സ്വീകരിക്കുകയും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു. കാരണം ഉറപ്പുള്ള കാര്യം ചെയ്താൽ ഹൃദയം ശാന്തമാവുകയും സമാധാനചിത്തമാവുകയും ചെയ്യും. സംശയമുള്ളത് ചെയ്താലാകട്ടെ, ഹൃദയത്തിന് അസ്വസ്ഥതയും ചാഞ്ചാട്ടവും ബാധിക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية الرومانية Malagasy Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സംശയമുള്ളത് ഉപേക്ഷിക്കുകയും ഉറപ്പുള്ളതിൽ നിലകൊള്ളുകയും ചെയ്യുക എന്നതായിരിക്കണം ഓരോ മുസ്‌ലിമിൻ്റെയും രീതി. തൻ്റെ ദീനീ കാര്യങ്ങളിൽ
  2. കൃത്യമായ അറിവും ഉൾക്കാഴ്ച്ചയും അവന് ഉണ്ടായിരിക്കേണ്ടതുണ്ട്.
  3. ആശയക്കുഴപ്പമുള്ള കാര്യങ്ങളിൽ വീണുപോകുന്നതിൽ നിന്നുള്ള വിലക്ക്.
  4. ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും നീ
  5. ആഗ്രഹിക്കുന്നുവെങ്കിൽ
  6. സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും അതിൻ്റെ ലാഞ്ചനയേൽക്കാതെ അകലം പാലിക്കുകയും ചെയ്യുക!
  7. മനുഷ്യരുടെ മനസ്സിന് സമാധാനവും ചിന്തകൾക്ക് ആശ്വാസവും പകരുന്ന കാര്യങ്ങളാണ് റബ്ബ് അവരോട് കൽപ്പിച്ചത് എന്നത് അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ കാരുണ്യമാണ്. ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന എല്ലാം അവൻ അവരോട് വിലക്കിയിരിക്കുന്നു.
കൂടുതൽ