عَنْ أَبِي الدَّرْدَاءِ رضي الله عنه: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِنَّ اللَّعَّانِينَ لَا يَكُونُونَ شُهَدَاءَ وَلَا شُفَعَاءَ يَوْمَ الْقِيَامَةِ».
[صحيح] - [رواه مسلم] - [صحيح مسلم: 2598]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2598]
ശപിക്കപ്പെടാൻ അർഹതയില്ലാത്തവരെ അധികമായി ശപിക്കുന്നവർ രണ്ട് ശിക്ഷകൾക്ക് അർഹരാണെന്ന് നബി (ﷺ) അറിയിക്കുന്നു: ഒന്ന്: ഖിയാമത്ത് നാളിൽ മുൻകഴിഞ്ഞ നബിമാർ തങ്ങളുടെ ജനതകളിലേക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകിയിട്ടുണ്ടെന്ന് (ഈ ഉമ്മത്ത്) സാക്ഷ്യം വഹിക്കുമ്പോൾ അവർ അക്കൂട്ടത്തിൽ സാക്ഷികളാവുകയില്ല. ഇഹലോകത്തും -മറ്റുള്ളവരെ ശപിക്കുക എന്ന ഈ തിന്മ കാരണത്താൽ- അവരുടെ സാക്ഷ്യം സ്വീകരിക്കപ്പെടുന്നല്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ മരണപ്പെടുക എന്ന ശഹാദത്തിൻ്റെ (രക്തസാക്ഷ്യത്തിൻ്റെ) സൗഭാഗ്യം അവർക്ക് ലഭിക്കുകയില്ല. രണ്ട്: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിനീങ്ങൾ നരകത്തിൽ പ്രവേശിച്ച തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി ശുപാർശ നടത്തുന്ന വേളയിൽ അവർക്ക് അതിൽ പങ്കുചേരാൻ സാധിക്കുകയില്ല.