عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُ قَالَ:
أَلَسْتُمْ فِي طَعَامٍ وَشَرَابٍ مَا شِئْتُمْ؟ لَقَدْ رَأَيْتُ نَبِيَّكُمْ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَا يَجِدُ مِنَ الدَّقَلِ مَا يَمْلَأُ بِهِ بَطْنَهُ.
[صحيح] - [رواه مسلم] - [صحيح مسلم: 2977]
المزيــد ...
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2977]
നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- ജനങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത്ര ഭക്ഷണവും പാനീയവും എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു; എന്നാൽ നബി -ﷺ- യുടെ അവസ്ഥയാകട്ടെ, അവിടുത്തേക്ക് വിശപ്പടക്കാൻ മോശം ഈന്തപ്പഴം പോലും വയറു നിറയെ ലഭിച്ചിരുന്നില്ല.