+ -

عَنِ ابْنِ عُمَرَ رضي الله عنهما:
عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ نَهَى عَنِ النَّذْرِ، وَقَالَ: «إِنَّهُ لَا يَأْتِي بِخَيْرٍ، وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيلِ».

[صحيح] - [متفق عليه] - [صحيح مسلم: 1639]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1639]

വിശദീകരണം

നേർച്ച നേരുക എന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. അല്ലാഹു മതപരമായി നിർബന്ധമാക്കിയിട്ടില്ലാത്ത ഒരു കാര്യം ഒരാൾ സ്വയം തൻ്റെ മേൽ നിർബന്ധമാക്കുന്നതിനാണ് നേർച്ച എന്നു പറയുന്നത്. അല്ലാഹു വിധിച്ച എന്തെങ്കിലുമൊരു കാര്യം നേരത്തെയാക്കാനോ വൈകിപ്പിക്കാനോ നേർച്ച കൊണ്ട് സാധ്യമല്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തൻ്റെ മേൽ നിർബന്ധമായ കാര്യങ്ങൾ മാത്രം പ്രവർത്തിക്കുന്ന പിശുക്കൻ്റെ (സമ്പത്ത്) പുറത്ത് കൊണ്ടുവരിക എന്നത് മാത്രമാണ് അത്കൊണ്ട് ഉണ്ടാവുന്നത്. നേർച്ചയിലൂടെ അവന് വിധിക്കപ്പെടാത്ത എന്തെങ്കിലുമൊന്ന് സാധിച്ചെടുക്കാൻ അവന് സാധിക്കില്ലെന്ന് ചുരുക്കം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الدرية الصومالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നേർച്ച നേരുക എന്നത് ഇസ്‌ലാമിൽ കൽപ്പിക്കപ്പെട്ടതോ പ്രോത്സാഹിക്കപ്പെട്ടതോ ആയ കാര്യമല്ല. എന്നാൽ തിന്മയല്ലാത്ത ഒരു കാര്യം ഒരാൾ നേർച്ച നേർന്നാൽ അത് പാലിക്കുകയും പൂർത്തീകരിക്കുകയും ചെയ്യൽ നിർബന്ധമാണ്.
  2. നേർച്ച വിലക്കാനുള്ള കാരണം നബി -ﷺ- വ്യക്തമാക്കിയിരിക്കുന്നു. അവിടുന്ന് പറഞ്ഞു: "നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല." കാരണം അല്ലാഹുവിൻ്റെ വിധിയിൽ യാതൊരു മാറ്റവും നേർച്ച കൊണ്ട് ഉണ്ടാവുകയില്ല. നേർച്ച നേർന്നവൻ തൻ്റെ ആവശ്യം നടന്നത് ഈ നേർച്ച കാരണത്താലാണെന്ന് ധരിക്കാനുള്ള സാധ്യതയുമുണ്ട്. അല്ലാഹുവാകട്ടെ, അവൻ്റെ നേർച്ചക്ക് ആവശ്യക്കാരനേയല്ല.
  3. ഖുർത്വുബി (റഹി) പറയുന്നു: "നബി -ﷺ- വിലക്കിയ നേർച്ചയുടെ രൂപത്തിന് ഉദാഹരണമാണ് 'എൻ്റെ അസുഖം മാറിയാൽ ഞാൻ ഇത്രയിത്ര സ്വദഖ (ദാനധർമ്മം) ചെയ്തുകൊള്ളാം' എന്നിങ്ങനെ പറയൽ. ഒരു നന്മ ചെയ്യുന്നതിന് പകരമായി ഇന്ന നേട്ടം ലഭിക്കണമെന്ന നിബന്ധന വെക്കുന്നതിലൂടെ തൻ്റെ നിയ്യത്ത് പരിശുദ്ധമല്ല എന്ന സൂചനയാണ് അവൻ നൽകുന്നത്. മറിച്ച്, ഒരു നേട്ടത്തിന് പകരമായി ചെയ്യുന്ന ഒരു നന്മ മാത്രമാണ് അവൻ ഉദ്ദേശിക്കുന്നത്. അവൻ്റെ അസുഖം മാറിയിട്ടില്ല എങ്കിൽ അവൻ ആ ദാനധർമ്മം നിർവ്വഹിക്കുകയില്ല എന്ന കാര്യം ചിന്തിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. ഇത് പിശുക്കന്മാരുടെ രീതിയാണ്. താൻ ചെലവഴിക്കുന്നതിന് പകരമായി കൺമുന്നിൽ കാണുന്ന ഒരു നേട്ടം ലഭിക്കാത്തിടത്തോളം അവർ യാതൊന്നും തൻ്റെ സമ്പത്തിൽ നിന്ന് നൽകാൻ തയ്യാറാവുകയില്ല."
കൂടുതൽ