ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന പിശുക്കന്റെ ധനം പുറത്തുവരുന്നുവെന്നുമാത്രം.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവാണെ, ഞാൻ ഒരു കാര്യം സത്യം ചെയ്തുപറയുകയും എന്നിട്ട് അതിനേക്കാൾ നന്മയുള്ള മറ്റൊരു കാര്യം കാണുകയും ചെയ്താൽ കൂടുതൽ നന്മയുള്ള കാര്യം ഞാൻ ചെയ്യാതിരിക്കുകയില്ല. എന്നിട്ട് സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഞാൻ വീട്ടുകയും ചെയ്യും. ഇന്ഷാ അല്ലാഹ്.
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു.
عربي ഇംഗ്ലീഷ് ഉർദു
സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ അത് വീട്ടുക."
عربي ഇംഗ്ലീഷ് ഉർദു
ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
عربي ഇംഗ്ലീഷ് ഉർദു
ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
عربي ഇംഗ്ലീഷ് ഉർദു
എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ
عربي ഇംഗ്ലീഷ് ഉർദു
ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും
عربي ഇംഗ്ലീഷ് ഉർദു
ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.
عربي ഇംഗ്ലീഷ് ഉർദു
നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
عربي ഇംഗ്ലീഷ് ഉർദു