«دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ، فَإِنَّ الصِّدْقَ طُمَأْنِينَةٌ، وَإِنَّ الكَذِبَ رِيبَةٌ».
[صحيح] - [رواه الترمذي والنسائي وأحمد] - [سنن الترمذي: 2518]
المزيــد ...
അബുൽ ഹൗറാഅ് അസ്സഅ്ദി നിവേദനം: ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- വിനോട് ഞാൻ ചോദിച്ചു: നബി -ﷺ- യിൽ നിന്ന് താങ്കൾ മനപാഠമാക്കിയിട്ടുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്:
"നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."
വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... സംശയമില്ലാത്തത് സ്വീകരിക്കുകയും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു. കാരണം ഉറപ്പുള്ള കാര്യം ചെയ്താൽ ഹൃദയം ശാന്തമാവുകയും സമാധാനചിത്തമാവുകയും ചെയ്യും. സംശയമുള്ളത് ചെയ്താലാകട്ടെ, ഹൃദയത്തിന് അസ്വസ്ഥതയും ചാഞ്ചാട്ടവും ബാധിക്കുകയും ചെയ്യും.