عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:
«لَا يَمْنَعَنَّ رَجُلًا مِنْكُمْ مَخَافَةُ النَّاسِ أَنْ يَتَكَلَّمَ بِالْحَقِّ إِذَا رَآهُ أَوْ عَلِمَهُ».
[صحيح] - [رواه الترمذي وابن ماجه وأحمد] - [مسند أحمد: 11403]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ."
[സ്വഹീഹ്] - [رواه الترمذي وابن ماجه وأحمد] - [مسند أحمد - 11403]
നബി (ﷺ) തൻ്റെ സ്വഹാബികളോട് നടത്തിയ ഒരു പ്രഭാഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഉപദേശം അവർക്ക് നൽകി. ജനങ്ങളോടുള്ള ഭയവും ഭീതിയും, സത്യത്തിനെതിരെ നിലകൊള്ളുന്നവരുടെ ആധിക്യവും കാരണത്താൽ താൻ അറിഞ്ഞതോ കണ്ടതോ ആയ ഒരു സത്യം പറയുന്നതിൽ നിന്നോ കൽപ്പിക്കുന്നതിൽ നിന്നോ ഒരു മുസ്‌ലിം പിന്നോട്ട് മാറരുത് എന്നതായിരുന്നു അത്.