عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضيَ اللهُ عنهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ فِي الْجَنَّةِ شَجَرَةً يَسِيرُ الرَّاكِبُ الْجَوَادَ الْمُضَمَّرَ السَّرِيعَ مِائَةَ عَامٍ مَا يَقْطَعُهَا».
[صحيح] - [متفق عليه] - [صحيح مسلم: 2828]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2828]
സ്വർഗത്തിലുള്ള ഒരു വൃക്ഷത്തെ കുറിച്ചാണ് നബി (ﷺ) ഈ ഹദീഥിൽ അറിയിക്കുന്നത്; അതിൻ്റെ താഴ്ഭാഗത്തു കൂടെ പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരയുടെ മുകളിൽ ഒരാൾ നൂറ് വർഷത്തോളം വേഗതയിൽ സഞ്ചരിച്ചാലും അതിൻ്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ അയാൾ മറികടക്കുകയില്ല.