عَنْ حُذَيْفَةَ رضي الله عنه قَالَ: كُنَّا عِنْدَ عُمَرَ رضي الله عنه، فَقَالَ: أَيُّكُمْ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ الْفِتَنَ؟ فَقَالَ قوْمٌ: نَحْنُ سَمِعْنَاهُ، فَقَالَ: لَعَلَّكُمْ تَعْنُونَ فِتْنَةَ الرَّجُلِ فِي أَهْلِهِ وَجَارِهِ؟ قَالُوا: أَجَلْ، قَالَ: تِلْكَ تُكَفِّرُهَا الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ، وَلَكِنْ أَيُّكُمْ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ الَّتِي تَمُوجُ مَوْجَ الْبَحْرِ؟ قَالَ حُذَيْفَةُ: فَأَسْكَتَ الْقَوْمُ، فَقُلْتُ: أَنَا، قَالَ: أَنْتَ لِلَّهِ أَبُوكَ، قَالَ حُذَيْفَةُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ»، قَالَ حُذَيْفَةُ: وَحَدَّثْتُهُ، أَنَّ بَيْنَكَ وَبَيْنَهَا بَابًا مُغْلَقًا يُوشِكُ أَنْ يُكْسَرَ، قَالَ عُمَرُ: أَكَسْرًا لَا أَبَا لَكَ؟ فَلَوْ أَنَّهُ فُتِحَ لَعَلَّهُ كَانَ يُعَادُ، قُلْتُ: لَا بَلْ يُكْسَرُ، وَحَدَّثْتُهُ أَنَّ ذَلِكَ الْبَابَ رَجُلٌ يُقْتَلُ أَوْ يَمُوتُ حَدِيثًا لَيْسَ بِالْأَغَالِيطِ. قَالَ أَبُو خَالِدٍ: فَقُلْتُ لِسَعْدٍ: يَا أَبَا مَالِكٍ، مَا أَسْوَدُ مُرْبَادٌّ؟ قَالَ: شِدَّةُ الْبَيَاضِ فِي سَوَادٍ، قَالَ: قُلْتُ: فَمَا الْكُوزُ مُجَخِّيًا؟ قَالَ: مَنْكُوسًا.
المزيد
ഹുദൈഫ
(رضي الله عنه) നിവേദനം: ഞങ്ങൾ ഉമർ ബ്നുൽ ഖത്താബിൻ്റെ (رضي الله عنه) അരികിലായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഫിത്നകളെ (കുഴപ്പങ്ങളും പരീക്ഷണങ്ങളും) കുറിച്ച് നബി (ﷺ) വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്?" അപ്പോൾ ചിലർ പറഞ്ഞു: "ഞങ്ങൾ അതിനെ കുറിച്ച് കേട്ടിട്ടുണ്ട്."
അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരാൾക്ക് തൻ്റെ കുടുംബത്തിലും അയൽവാസിയിലുമുണ്ടാകുന്ന ഫിത്നകളെ കുറിച്ചായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്?" അവർ പറഞ്ഞു: "അതെ."
ഉമർ (ﷺ) പറഞ്ഞു: "നിസ്കാരവും നോമ്പും ദാനധർമ്മങ്ങളും അവക്ക് പ്രായശ്ചിത്തമാകുന്നതാണ്. എന്നാൽ സമുദ്രത്തിലെ തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് നിങ്ങളിലാരാണ് കേട്ടിട്ടുള്ളത്?"
ഹുദൈഫ
(رضي الله عنه) പറയുന്നു: "അതോടെ ജനങ്ങളെല്ലാം നിശബ്ദരായി. അപ്പോൾ ഞാൻ പറഞ്ഞു: "ഞാൻ കേട്ടിട്ടുണ്ട്."
ഉമർ (رضي الله عنه) പറഞ്ഞു: "താങ്കൾ തന്നെ (അതിന് അർഹൻ!)" ഹുദൈഫ
(رضي الله عنه) പറഞ്ഞു: "നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:
"കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും. ഏത് ഹൃദയമാണോ അതിൽ സ്വാധീനിക്കപ്പെടുന്നത് അവിടെ ഒരു കറുത്ത പുള്ളി വീഴും. ഏത് ഹൃദയമാണോ അതിനെ നിരസിക്കുന്നത്, അതിൽ ഒരു വെളുത്ത പുള്ളിയും വീഴും. അങ്ങനെ ഹൃദയങ്ങൾ രണ്ട് തരമായി മാറും. ഒന്ന് മിനുസമുള്ള വെള്ളപ്പാറ പോലെ; ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം ഫിത്നകൾ അതിനെ പരുക്കേൽപ്പിക്കുകയില്ല. രണ്ടാമത്തേത്, കമിഴ്ത്തി വെച്ച കറുത്ത ഒരു കൂജ പോലെയുമാകും. നന്മയെ നന്മയായോ തിന്മയെ തിന്മയായോ അത് തിരിച്ചറിയുകയില്ല; അതിൻ്റെ ദേഹേഛകൾ വലിച്ചെടുത്തതല്ലാതെ."
ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "എന്നാൽ താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ അടച്ചിട്ട ഒരു വാതിലുണ്ട്; അത് പൊളിക്കപ്പെടാനായിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് പൊളിക്കപ്പെടുക തന്നെയാണോ ചെയ്യുക; ആ വാതിൽ തുറക്കപ്പെടുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ അത് തിരിച്ചടക്കാൻ സാധിക്കുമായിരുന്നു."
ഞാൻ (ഹുദൈഫ) പറഞ്ഞു: "അല്ല! അത് തകർക്കപ്പെടുകയാണുണ്ടാവുക." വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യാനിരിക്കുന്ന ഒരു വ്യക്തിയാണ് ആ വാതിൽ കൊണ്ട് ഉദ്ദേശ്യം എന്നും, ഈ പറഞ്ഞത് യാതൊരു അസത്യവും കലരാത്ത ഹദീഥാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
(ഹദീഥിൻ്റെ നിവേദകരിൽ പെട്ട) അബൂ ഖാലിദ് പറയുന്നു: ഞാൻ സഅ്ദിനോട് ചോദിച്ചു: "ഹദീഥിൽ 'അസ്‌വദ് മുർബാദ്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്താണ്?" അദ്ദേഹം പറഞ്ഞു: "കറുപ്പിനിടയിലെ തിളങ്ങുന്ന വെളുപ്പാണത്." ഞാൻ ചോദിച്ചു: "കമിഴ്ത്തി വെച്ച കൂജ" എന്നതിൻ്റെ ഉദ്ദേശ്യമെന്താണ്?" അദ്ദേഹം പറഞ്ഞു: "അത് തലതിരിച്ചു വെച്ചിരിക്കുന്നു എന്നതാണ്."