«إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلَاءِ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخطَ فَلَهُ السخطُ»
[ضعيف] - [رواه الترمذي وابن ماجه] - [سنن الترمذي: 2396]
المزيــد ...
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."
[സ്വഹീഹ്] - [ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത്]
അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവരുടെ ശരീരത്തിലും സമ്പത്തിലും മറ്റുമെല്ലാം ചില പ്രയാസങ്ങൾ ബാധിച്ചേക്കാം എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ആ പ്രയാസങ്ങളിൽ അവൻ ക്ഷമിക്കുകയാണെങ്കിൽ അല്ലാഹു അവന് പ്രതിഫലം നൽകുന്നതാണ്. മാത്രമല്ല, അവനെ ബാധിച്ച ദുരിതത്തിൻ്റെ കാഠിന്യം അധികരിക്കുന്നതിന് അനുസരിച്ച് അവനുള്ള പ്രതിഫലവും അല്ലാഹുവിങ്കൽ അധികരിച്ചു കൊണ്ടിരിക്കും. ഇത്തരം പ്രയാസങ്ങൾ അല്ലാഹു ഒരു മുഅ്മിനിനെ (വിശ്വാസിയെ) സ്നേഹിക്കുന്നതിൻ്റെ അടയാളമാണെന്ന് കൂടി നബി -ﷺ- പഠിപ്പിക്കുന്നു. അല്ലാഹുവിൻ്റെ വിധിയും തീരുമാനവും എന്തായാലും നടപ്പിലാകുമെന്നും, അതിൽ യാതൊരു സംശയവുമില്ലെന്നും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. എന്നാൽ ആരെങ്കിലും പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും, അതിൽ തൃപ്തിയടയുകയും ചെയ്താൽ അതിൻ്റെ പ്രതിഫലമായി അല്ലാഹു അവനെ തൃപ്തിപ്പെടുകയും, അവന് മതിയായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ വിധിയിൽ കോപിക്കുകയും, വെറുപ്പ് കാണിക്കുകയും ചെയ്താൽ അല്ലാഹു അവനോട് കോപിക്കുകയും, അവന് മതിയായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.