سُئِلَ رَسُولُ اللهِ -صلَّى الله عليه وسلم- عن النُشْرَةِ، فقالَ: «هُوَ مِنْ عَمَلِ الشَّيْطَانِ».
[ضعيف] - [رواه أبو داود وأحمد] - [سنن أبي داود: 3868]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: 'നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."
[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]
ജാഹിലിയ്യ കാലത്തുള്ളവർ സിഹ്ർ (മാരണം) ബാധിച്ചവനെ ചികിൽസിക്കാൻ സ്വീകരിച്ചിരുന്ന മാർഗത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. ഉദാ:- ഒരു സിഹ്ർ മറ്റൊരു സിഹ്ർ ചെയ്തുകൊണ്ട് ഇല്ലാതെയാക്കുക. അപ്പോൾ നബി -ﷺ- അതിനുള്ള മറുപടിയായി പറയുന്നു: "അത് പിശാചിൻ്റെ പ്രവർത്തനത്തിൽ പെട്ടതാണ്." അല്ലെങ്കിൽ പിശാചിൻ്റെ സഹായത്തോടെ ചെയ്യുന്നതാണ്. കാരണം പൈശാചികമായ വഴികളിലൂടെയും, മാരണത്തിൻ്റെ മാർഗങ്ങളിലൂടെയുമാണ് അത് നടക്കുന്നത്. അത് ശിർക്കൻ പ്രവർത്തനവും, നിഷിദ്ധവുമാണ്. എന്നാൽ അനുവദനീയമായ നുശ്റയുമുണ്ട്. ഇസ്ലാം അനുവദിച്ച മന്ത്രമോ, സിഹ്ർ ചെയ്ത വസ്തു അന്വേഷിച്ചു കൊണ്ടോ സിഹ്റിനെ ഇല്ലാതാക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശം. ഖുർആൻ പാരായണം ചെയ്തു കൊണ്ട് സിഹ്റിൻ്റെ കെട്ട് അഴിക്കുന്നതും, അനുവദനീയമായ മരുന്നുകൾ ഉപയോഗപ്പെടുത്തുന്നതും അതിൽ പെടും.