عن عَائِشَةُ رضي الله عنها «أَنَّ قُرَيْشا أَهَمَّهُم شَأن المَخْزُومِيَّة التي سَرَقَتْ، فَقَالُوا: مَنْ يُكَلِّمُ فيها رسول الله صلى الله عليه وسلم ؟، فقالوا: وَمَنْ يَجْتَرِئُ عليه إلا أسامة بن زيد حِبُّ رسول الله صلى الله عليه وسلم فَكَلَّمَهُ أسامة، فَقَالَ: أَتَشْفَعُ فِي حَدٍّ مِنْ حُدُودِ الله؟ ثُمَّ قَامَ فَاخْتَطَبَ، فقال: إنَّمَا أَهْلَكَ الذين مِنْ قَبْلِكُمْ أنهم كانوا إذا سرق فيهم الشريف تركوه، وإذا سرق فيهم الضعيف أَقَامُوا عليه الحد، وَأَيْمُ الله: لَوْ أَنَّ فاطمة بنت محمد سَرَقَتْ لَقَطَعْتُ يَدَهَا». وَفِي لَفْظٍ «كانت امرأة تَسْتَعِيرُ المَتَاعَ وَتَجْحَدُهُ، فَأَمَرَ النبي صلى الله عليه وسلم بِقَطْعِ يَدِهَا».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ആഇശ (رضي الله عنها) പറയുന്നു: "മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ (ശിക്ഷ നടപ്പാക്കുന്ന)കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി. അവർ പറഞ്ഞു: "ആരാണ് ഇക്കാര്യം അല്ലാഹുവിന്റെ റസൂലിനോട് സംസാരിക്കുക? എന്നിട്ട് അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ പ്രിയപ്പെട്ടവനായ ഉസാമത്തുബ്നു സൈദല്ലാതെ മറ്റാരാണ് അതിന് ധൈര്യപ്പെടുക. അങ്ങനെ ഉസാമ അക്കാര്യം നബി (ﷺ) യോട് സംസാരിച്ചു. അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷാവിധിയുടെ കാര്യത്തിൽ നീ ശുപാർശ പറയുകയോ? നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ച കാര്യമിതായിരുന്നു. അവരിലെ ആഢ്യന്മാർ മോഷ്ടിച്ചാൽ അവർ വെറുതെവിടും. അവരിലെ ദുർബലരായവർ മോഷ്ടിച്ചാൽ അവർ ശിക്ഷ നടപ്പാക്കുകയും ചെയ്യും. അല്ലാഹുവാണെ, മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുക തന്നെ ചെയ്യും." "സാധനങ്ങൾ കടം വാങ്ങുകയും പിന്നീട് വാങ്ങിയകാര്യം നിഷേധിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. നബി (ﷺ) അവളുടെ കൈ വെട്ടാൻ കൽപിച്ചു" എന്നാണ് ഹദീഥിന്റെ മറ്റു ചില പദങ്ങളായി വന്നിട്ടുള്ളത്.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഉയ്ഗൂർ ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക